കാടൻ നിയമമെന്ന് എൽഡിഎഫ് സർക്കാരിന് നേതൃത്വം കൊടുക്കുന്ന കക്ഷി വിലയിരുത്തിയ യുഎപിഎ കുറ്റം ആരോപിച്ചു അറസ്റ്റുചെയ്യപ്പെട്ട അലൻ എന്ന സുഹൃത്തിനെക്കുറിച്ച് ഒരുപാടുപേർക്ക് എഴുതാനുള്ള അനുഭവങ്ങൾ മുതിർന്ന മാധ്യമപ്രവർത്തകനും പ്രസാധകനുമായ എസ് വി മെഹജൂബിന്റെ വാക്കുകളിൽ. പകുതിയിൽ കുറവ് പ്രായമേയുള്ളൂവെങ്കിലും എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അലൻ. ‘മെഹ്ജൂബ്ക്കാ ഇങ്ങളെവെടയാ?’ എന്നു ചോദിച്ച്, കണ്ണൂരിലെ കോളേജിൽനിന്ന് കോഴിക്കോട്ടെത്തുന്ന ശനിയാഴ്ചകളിൽ അവൻ വിളിക്കും, കാണാൻ വരും, ഒരുമിച്ച് ചായ കുടിക്കും. -കഴിക്കാൻ ? -അട മതി. ഞാൻ ഒന്നു കഴിക്കുമ്പോൾ അവന് മിനിമം രണ്ടുവേണം. വിശപ്പിന്റെ അസുഖമാണ് ...
Read More »