സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കൊച്ചുമകള്‍ കെ അംബിക(84) അന്തരിച്ചു. മദ്രാസ് സര്‍വ്വകലാശാലയില്‍ ചീഫ് ലൈബ്രേറിയനായിരുന്ന അംബിക ഇംഗ്ലീഷിലും മലയാളത്തിലുമായി ആനുകാലികങ്ങളില്‍ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ചരിത്രമെഴുതിയ ബാരിസ്റ്റര്‍ എ കെ പിള്ളയുടെയും ഗുരുവായൂരപ്പന് കോളേജ് ഹിന്ദി അധ്യാപിക കെ ഗോമതിയമ്മയുടേയും മകളാണ് അംബിക. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം ചാലപ്പുറത്ത് മുത്തശ്ശി ബി കല്യാണി അമ്മയുടെ വസതിയിലായിരുന്നു താമസം. തൃശ്ശൂരിലെ സഹകരണാശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വെള്ളിയാഴ്ച കോഴിക്കോട് പുതിയങ്ങാടിയിലെ വസതിയിലെത്തിച്ച ശേഷം വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിക്കും.
Read More »