ചുംബന സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്ത്തകന് അനീബിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയ്ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ രൂക്ഷമായി പ്രതികരിക്കുന്നു. മഫ്തിയിലായിരുന്ന പോലീസുകാരെ ഉപദ്രവിച്ചു എന്ന പേരില്‍ അനീബിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ആണ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്. മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ടറായിരുന്ന ശ്രീജിത്ത് ദിവാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍, കോഴിക്കോട് കലക്ടറുടെ അധികാര പരിധിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ താങ്കള്‍ക്ക് കഴിയില്ലേ എന്ന ചോദ്യത്തിന് നീതി നിര്‍വ്വഹണത്തിലെ ചട്ടപ്പടികള് വിശദീകരിച്ചുകൊണ്ട് കോഴിക്കോടിന്റെ ‘ജനകീയ’ കലക്ടര്‍ പ്രശാന്ത് നായര്‍ മറുപടി നല്കി. ...
Read More »