കോൺഗ്രസിലെ വലതുപക്ഷം ഹിന്ദുവർഗീയതയുമായി എക്കാലവും ഒളിവിലും തെളിവിലും ബന്ധം പുലർത്തിപ്പോന്നിട്ടുണ്ട്. അതേസമയം, എന്നത്തേയും പോലെ ഇന്നും കോൺഗ്രസിന്റെ അണികളിൽ പുരോഗമനേച്ഛുക്കളും വർഗീയവിരുദ്ധരുമായ ജനലക്ഷങ്ങളും നേതാക്കളുമുണ്ട്. ഇവരെ ഫാസിസ്റ്റ് വിരുദ്ധചേരിയിലേക്കു കൊണ്ടുവരാൻ ഇടതുപക്ഷപ്രവർത്തകരുടെ തത്വാധിഷ്ഠിതവും സഹഭാവപൂർണവുമായുള്ള മുൻകൈ പ്രവർത്തനം കാലം ആവശ്യപ്പെടുന്നു. സൈദ്ധാന്തികമായും സംഘടനാപരമായും സമരസജ്ജമാകുന്നതിനൊപ്പം ജനാധിപത്യപരവും പരസ്പരബഹുമാനം പുലർത്തുന്നതുമായ ശൈലിയും ഇതിന് അനിവാര്യമാണ്. ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ഇന്നും മുഖവുരയായി നിൽക്കുന്ന, 1993-ൽ ഡോ. ടി. കെ. രാമചന്ദ്രൻ എഴുതിയ പഠനം അവസാനഭാഗം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ഭാവിക്കുമേൽ കരിനിഴൽ ...
Read More »Tag Archives: Anti-Fascist Front
അതുകൊണ്ടാണ് ഒരു സാധാരണ മനുഷ്യന്റെ സ്വതന്ത്രമായ വാക്കിനെ ഫാസിസ്റ്റുകള്‍ ഭയക്കുന്നത്: വർഗീയ സ്വത്വസങ്കല്‍പങ്ങളുടെ ഭൂമിക
ഹിന്ദു, മുസ്ലിം സ്വത്വങ്ങള്‍ അത്രയൊന്നും പ്രാചീനമല്ല. ഏറിവന്നാല്‍ ഒരു 150 കൊല്ലത്തെ പഴക്കമേ അവയ്ക്കുള്ളൂ. കൊളോണിയല്‍ കാലത്ത് വരേണ്യ വിഭാഗങ്ങള്‍ക്കു ഭരണകൂടത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താൻ സൃഷ്ടിച്ചെടുക്കപ്പെട്ടവയാണ് ഈ വര്ഗീയസ്വരൂപം. ഭക്തിപ്രസ്ഥാനത്തിന്റെ ഘട്ടത്തില്‍ നിലനിന്നിരുന്ന, സഹിഷ്ണുതയും സാഹോദര്യവും ഉണ്ടായിരുന്ന മതമല്ല ഇത്. പാരമ്പര്യരാഹിത്യത്തെപ്പറ്റിയുള്ള മനഃസാക്ഷിക്കുത്തുണ്ട് ഇവർക്ക്. അതിനാൽ ‘വഴിക്കല്ലുകളുടെ കുറിപ്പുകള്‍ മാറ്റുന്ന ലാഘവത്തോടെ ഫാസിസ്റ്റുകള്‍ ശവക്കല്ലറകളുടെ കുറിപ്പുകള്‍പോലും മാറ്റും’. ഒരു സാമാന്യ പ്രകൃതിപ്രതിഭാസത്തിന്റെ പരിവേഷത്തോടെ ഇന്ത്യൻ രാഷ്ട്രീയത്തിലേക്കു കടന്നുവന്നിട്ടുള്ള ഹിന്ദുത്വം എത്ര അസ്വാഭാവികമായി കെട്ടിപ്പടച്ചതാണെന്ന് ഡോ. ടി. കെ. രാമചന്ദ്രൻ വിശദീകരിക്കുന്നു. ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ...
Read More »അസത്യംകൊണ്ടാണ് അധികാരത്തിന്റെ ശിലപ്രതിഷ്ഠ; ത്രിപുരാന്തകനല്ല ഗീബല്‍സാണ് ഇവർക്ക് ഗുരു: ഫാസിസത്തിന്റെ കാളിയഫണങ്ങൾ
ഫാസിസ്റ്റ് വിരുദ്ധ മുന്നണിയെന്ന അടിയന്തിര ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പത്ര-പരസ്യ ഭാഷ വഴിയുണ്ടാക്കുന്ന ഭ്രമകല്പനകളും പ്രത്യയശാസ്ത്ര മിഥ്യകളും തടസ്സം സൃഷ്ടിക്കുന്നത് ആദ്യമായി വിശകലനം ചെയ്യുന്നു. മിഥ്യയും യാഥാര്‍ഥ്യവും തമ്മിൽ കുഴമറിക്കുന്ന ഫാസിസ്റ്റ് പ്രചാരണരീതികളെക്കുറിച്ച് ഡോ. ടി. കെ. രാമചന്ദ്രൻ എഴുതുന്നു. ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്ന ചർച്ചകൾക്ക് ഒരാമുഖമായി പ്രസിദ്ധീകരിക്കുന്ന ലേഖനം രണ്ടാംഭാഗം. ഒരു ആധുനികരാഷ്ട്രമെന്ന നിലയ്ക്കുള്ള ഇന്ത്യയുടെ നിലനില്‍പ്പിനെ കുത്തിപ്പിളര്‍ന്ന് വര്‍ഗീയ കലാപങ്ങളില്‍ നിന്നു വര്ഗീയകലാപങ്ങളിലേക്ക് രഥയാത്രകള്‍ നടത്തുന്ന സംഘപരിവാരവും, ധര്മ്മഭീരുത്വത്തിലും വിഷാദയോഗത്തിലും അമര്‍ന്ന് ‘കിം അകുര്‍വത സഞ്ജയ’ (പിന്നെന്തു ചെയ്തു സഞ്ജയാ?) എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്ന ...
Read More »