ആറന്മുള വിമാനത്താവളത്തിനു പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍െറ വിദഗ്ധ സമിതി അനുമതി നല്‍കിയതോടെ പ്രദേശത്ത് സമരകാഹളം മുഴങ്ങുന്നു. പഠനസംഘത്തെ ഇവിടേക്ക് പ്രവേശിപ്പിക്കില്ലെന്നു വിമാനത്താവള വിരുദ്ധ ഏകോപന സമിതി കണ്‍വീനറും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എ. പത്മകുമാര്‍ പറഞ്ഞു. പരിസ്ഥിതി അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ 2014 മേയ് 28ന് റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു സമിതി സമരം അവസാനിപ്പിച്ചത്. ഉപേക്ഷിച്ച പദ്ധതിക്ക് വീണ്ടും അനുമതി നല്‍കിയതില്‍ എന്തൊക്കെയോ ഒളിച്ചുകളികള്‍ നടന്നതായും സമരസമിതി സംശയിക്കുന്നു. പദ്ധതിക്കെതിരെയുള്ള സമരത്തിനു നേതൃത്വം കൊടുത്തവരില്‍ പ്രധാനിയായ സംസ്ഥാന ബി.ജെ.പി ...
Read More »