പീടികക്കോലായകളിലും ആല്‍ത്തറകളിലും റോഡോരത്തെ കലുങ്കിലും പുഴയിറമ്പിലും ഒരുകാലത്ത് പൂത്തിരുന്ന സൗഹൃദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇനി പുതിയ വേദി. തിരുവനന്തപുരത്തെ മാനവീയം വീഥിയുടെ മാതൃകയില്‍ സഹൃദയര്‍ക്ക് ഒത്തുചേരാനും തങ്ങളുടെ സര്ഗസൃഷ്ടികള് അവതരിപ്പിക്കാനും സംവാദത്തിലേര്‍പ്പെടാനും കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര് സ്മാരകാങ്കണത്തിലാണ് മാനവീയം വേദിക്ക് തുടക്കമായത്. ഇനി എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ തുറന്ന സംവാദങ്ങള്‍ക്ക് വേദിയാകും. നാട്ടിന്‍പുറങ്ങളില്‍ വായനശാലകളും കലാസമിതികളും സജീവമായിരുന്ന കാലത്ത് ചര്‍ച്ചകള്‍ക്കും വളര്‍ന്നുവരുന്ന പ്രതിഭകളുടെ കലാപ്രകടനങ്ങള്‍ക്കും അവസരമുണ്ടായിരുന്നു. എന്നാല്‍ കലാസമിതികള്‍ അപ്രത്യക്ഷമാവുകയും വായനശാലകള്‍ കേവലം പുസ്തകവിതരണശാലയോ പുസ്തക സംഭരണശാലയോ ആയി മാറുകയും ചെയ്യുമ്പോള്‍ നഷ്ടപ്പെട്ടത് പൊതുഇടങ്ങള്കൂടിയാണ്. കൊണ്ടോട്ടിയെ ...
Read More »