നാദാപുരത്ത് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്ത്തകന് അസ്ലമിനുള്ള നഷ്ടപരിഹാരം ഒരാഴ്ചക്കകം നല്കാന് ധാരണയായി. യൂത്ത് ലീഗ് പ്രതിഷേധത്തിനൊടുവില്‍ എ.ഡി.എമ്മുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനമായത്. അറസ്റ്റ് ചെയ്ത യൂത്ത് ലീഗ് നേതാക്കളെയും അസ്ലമിന്റെ ഉമ്മയെയും പൊലിസ് വിട്ടയക്കുകയും ചെയ്തു. കോഴിക്കോട് ജില്ലാ കലക്ടറെ കാണാന്‍ കാമ്പ് ഓഫീസിലെത്തിയ നാദാപുരത്ത് കൊല്ലപ്പെട്ട യൂത്ത്ലീഗ് പ്രവര്‍ത്തകനായ അസ്ലമിന്റെ മാതാവ് കാളിയാറമ്പത് താഴെക്കുനി സുബൈദ(45)യെയും യൂത്ത് ലീഗ് നേതാക്കളെയുമാണ് പൊലിസ് അറസ്റ്റുചെയ്തത്. അസ്ലമിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടു വെസ്റ്റ്ഹില്ലിലെ കലക്ടറുടെ വസതിക്കു സമീപത്തു വച്ച് കലക്ടറെ ഉപരോധിച്ചതോടെയാണ് ...
Read More »Home » Tag Archives: aslam-murder-strike-youth-leauge