എടിഎം തട്ടിപ്പുകേസിലെ ഒരു റൊമേനിയക്കാരനെ മുംബെയിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്തു. മരിയോ ഗബ്രിയേലാണ് പിടിയിലായത്. മുംബെയിലെ സ്റ്റേഷൻ പ്ലാസ എടിഎമ്മിൽ നിന്ന് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി അരുണിന്റെ അക്കൌണ്ടിലെ 100 രൂപ പിൻവലിച്ച് ഇറങ്ങുമ്പോഴാണ് ഇയാൾ പോലീസ് പിടിയിലായത്. സംസ്ഥാനത്തെ ഞെട്ടിച്ച ഹൈടെക് കവർച്ച സംഘത്തിലെ പ്രധാനിയെ മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുക്കാൻ സാധിച്ചത് കേരള പോലീസിന്റെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലായി. കഴിഞ്ഞ ദിവസം വൈകുന്നേരം 6.22നാണ് പണം പിൻവലിച്ച വിവരം മെസേജായി അരുണിൻറെ മൊബൈലിലെത്തിയത്. നെറ്റ് ബാങ്കിംഗ് വഴി അക്കൌണ്ടു പരിശോധിച്ചപ്പോൾ മുംബെയിൽ നിന്നാണ് ...
Read More »