എടിഎം ചാര്‍ജുകള്‍ വര്‍ധിപ്പിക്കുകയോ സൗജന്യ ഉപയോഗത്തിന്റെ എണ്ണം കുറയ്ക്കുകയോ ചെയ്യാന്‍ ബാങ്കുകള്‍ ആലോചിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നോട്ടിന്റെ ക്രയവിക്രയം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചാര്‍ജ് വര്‍ധിപ്പിക്കുന്നതും സൗജന്യ ഇടപാടുകള്‍ കുറയ്ക്കുന്നതും സംബന്ധിച്ചും പല നിര്‍ദേശങ്ങളും വന്നിട്ടുണ്ടെന്നും എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഉന്നത ബാങ്ക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് അസാധുവാക്കലിന് ശേഷം പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ബാങ്കുകളുടെ പുതിയ നീക്കം. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ മാസം നാലിലധികം നോട്ടിടപാടുകള്‍ ...
Read More »Home » Tag Archives: atm-service-charge-150-for-5th-transaction