സംസ്ഥാനത്ത് തരിശായി കിടക്കുന്ന മുഴുവൻ പാടങ്ങളിലും കൃഷി നടത്തുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ’നെല്ല് വർഷ’ പ്രഖ്യാപനത്തിന്റെ ഭാഗമായി ആവളപാണ്ടിയിൽ കൃഷിയിറക്കുന്നു. ഡിസംബർ മൂന്നിന് കാലത്ത് നടക്കുന്ന നടീൽ ഉത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര മണ്ഡല വികസന മിഷൻ പദ്ധതിയായ തരിശുരഹിത മണ്ഡലമെന്ന ലക്ഷ്യപ്രാപ്തിക്കായി ’നെല്ല് എന്റെ അന്നം, എല്ലാവരുംപാടത്തേക്ക് ’ എന്ന കാമ്പയിനിന്റെ ഭാഗമായാണ് വർഷങ്ങളായി കൃഷി നടത്താത്ത ആവള പാണ്ടി, കരുവോട് ചിറ എന്നിവിടങ്ങളിൽ കൃഷിയിറക്കുന്നത്. കോഴിക്കോടിന്റെ നെല്ലറ എന്ന പഴയ പ്രതാപത്തിലേക്ക് അവളപാണ്ടിയെ ഉയർത്തി ക്കൊണ്ടുവരികയും ...
Read More »