മൂന്നാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് കോഴിക്കോട് നഗരം വേദിയൊരുങ്ങുന്നു. ജനുവരി 31 മുതല്‍ ഫെബ്രുവരി നാലു വരെയാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ സ്വപ്നനഗരിയില്വെച്ച് അരങ്ങേറുന്നത്. മറഞ്ഞുപോയ ആയുര്‍വേദ പാരമ്പര്യത്തെ വീണ്ടെടുക്കുകയും ആധുനിക ചികിത്സകളോടൊപ്പം ആയുര്‍വേദത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്നിവയാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം. സ്ത്രീകളുടെ ആരോഗ്യം എന്ന വിഷയത്തിന് ഫെസ്റ്റ് പ്രാമുഖ്യം കൊടുക്കുന്നത്. ഇത് മൂന്നാം തവണയാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് കോഴിക്കോട് സാക്ഷ്യം വഹിക്കുന്നത്. പഞ്ചദിന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം 31 ന് വൈകീട്ട് അഞ്ച് മണിയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ...
Read More »