ശനിയാഴ്ച മുതല് ബുധനാഴ്ചവരെ അഞ്ച് ദിവസമാണ് അവധി മൂലം ബാങ്കുകള് അടഞ്ഞുകിടക്കുക. രണ്ടാം ശനി, ഞായര്, മഹാനവമി, വിജയദശമി, മുഹറം എന്നിങ്ങനെ തുടര്ച്ചയായ അഞ്ച് ദിവസം അവധിയാണ്. ബാങ്കുകള് അവധിയായത് മൂലം എ.ടി.എമ്മുകള് പണിമുടക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്. ബാങ്ക് അവധിയാണെങ്കിലും എ.ടി.എമ്മുകളില് പണം നിറക്കാന് പകരം സംവിധാനങ്ങള് ഏര്പ്പെടുത്തുമെന്ന് അധികൃത‌ര് പറയുന്നുണ്ടെങ്കിലും ഇത് ഫലപ്രദമല്ലെന്നാണ് പരാതി. അവധി മുന്കൂട്ടിക്കണ്ട് പലരും പണം പിന്വലിക്കാന് തുടങ്ങിയതോടെ പല എ.ടി.എമ്മുകളും ഇപ്പോഴേ ശൂന്യമായിരിക്കുകയാണ്. കഴിഞ്ഞ ഓണാവധിയിലും സമാനമായ സാഹചര്യമുണ്ടായിരുന്നു, ബാങ്കുകള് കൂട്ട അവധിയിലായതോടെ കാലിയായ എ.ടി.എമ്മുകളില് നിന്ന് ...
Read More »