മാസാവസാനം തുടര്‍ച്ചയായ ദിനങ്ങളിലെ ബാങ്ക് അവധി ജനങ്ങളെ ദുരിതത്തിലാക്കും. 24 വെള്ളിയാഴ്ച മുതലാണ് തുടര്‍ച്ചയായി അവധി വരുന്നത്. വെള്ളിയാഴ്ച ശിവരാത്രി പ്രമാണിച്ച് അവധിയാണ്. 25 നാലാം ശനി. 26 ഞായറാഴ്ച. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം 27 തിങ്കളാഴ്ച ബാങ്കുകള്‍ തുറക്കും. എന്നാല്‍ 28ന് ബാങ്ക് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സമരം പിന്‍വലിച്ചില്ലെങ്കില്‍ അന്നും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അങ്ങനെ വന്നാല്‍ ഈ മാസത്തെ അവസാന അഞ്ച് ദിനങ്ങളില്‍ ഒരു ദിവസം മാത്രമാണ് ബാങ്ക് പ്രവര്‍ത്തിക്കുക. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് ബാങ്കുകള്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ...
Read More »