കശാപ്പിനായി കന്നുകാലികളെ വില്ക്കുന്നതു തടഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി.വിജ്ഞാപനത്തിനെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. കശാപ്പ് നിയന്ത്രണം മൂലം സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യത്തെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം. ഒരു ദിവസം മാത്രം നീണ്ടു നില്ക്കുന്ന സമ്മേളനത്തില്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന പ്രമേയവും പാസാക്കും. കേന്ദ്ര വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ നിയമപരമായി നേരിടാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ ...
Read More »