അമിതമായി ബിയര്‍ കഴിക്കുന്നത് കുടവയറിനു കാരണമാകുമെന്ന് പറയാറുണ്ട്. അതു ശരിയാണോ? ബിയര്‍ നിങ്ങളുടെ ഉദരത്തെ വികസിപ്പിക്കും. അതുകൊണ്ടുതന്നെ വയറു കൂടുകയും ചെയ്യും. പുരുഷന്മാരിലാണ് ഇതിനുള്ള സാധ്യത കൂടുതല്‍. ഗവേഷകനായ മായോ ക്ലിനിക് ഇതിനെ വിശദീകരിക്കുന്നത് ഇങ്ങനെ: ‘നമ്മള് ആല്‍ക്കഹോള്‍ കഴിക്കുമ്പോള്‍ കരള്‍ ഫാറ്റിനെ ഇല്ലാതാക്കുന്നതിനു പകരം ആല്‍ക്കഹോളിനോടു പൊരുതും. അതുകൊണ്ടുതന്നെ ഫാറ്റ് വര്‍ധിക്കുകയും അടിഞ്ഞുകൂടുകയും ചെയ്യും. പ്രത്യേകിച്ച് ഉദരഭാഗത്ത്. ഫാറ്റിന്റെ ശേഖരിക്കപ്പെടുന്നത് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായാണ്. സ്ത്രീകളില്‍ ചര്‍മ്മത്തിനു കീഴിലാണ് ഫാറ്റ് അടിഞ്ഞു കൂടുക. അതുകൊണ്ടുതന്നെ കൈകള്‍, നിതംബങ്ങള്‍, തുട എന്നിവിടങ്ങളില്‍ വണ്ണം കൂടും. ...
Read More »