നീണ്ട ഇടവേളക്കുശേഷം ബേപ്പൂര്‍ തുറമുഖത്ത് സോഡാക്കാരവുമായി ചരക്കുകപ്പലെത്തി. ഹര്‍ത്താലായതിനാല്‍ ചരക്കുനീക്കം ആരംഭിക്കാനായില്ല. ബുധനാഴ്ച രാത്രിയോടെ ബേപ്പൂര്‍ കടലില്‍ എത്തിയ ഹെര്‍മിസ് എന്ന കപ്പല്‍ ഇന്നലെ രാവിലെയാണ് തുറമുഖത്ത് നങ്കൂരമിട്ടത് ഗുജറാത്തിലെ പോര്‍ബന്തറില്‍നിന്ന് 33,040 ചാക്കുകളിലായി 1652 ടണ്‍ സോഡാക്കാരമാണ് കപ്പലിലുള്ളത്. ചരക്കു കയറ്റിറക്കുമതി കുറഞ്ഞതിനെ തുടര്‍ന്ന് പണിയില്ലാതായ തൊഴിലാളികള്‍ക്ക് തെല്ലാശ്വാസമാകും ‘ഹെര്മിസി’ന്റെ വരവ്. ഏഴുമാസം മുമ്പാണ് ഇവിടെ സോഡാക്കാരമെത്തിയത്. ഈ സീസണിലെ ആദ്യവരവുമാണ്. ജി ആന്റ് എം കാര്‍ഗോ ട്രാന്‍സ്പോര്‍ട്ടിങ് കമ്പനി മുഖേനയാണ് ഈ കപ്പല്‍ സോഡാക്കാരവുമായി എത്തിയിരിക്കുന്നത്. മുഖ്യമായും തമിഴ്നാട്ടിലെ ഹിന്ദുസ്ഥാന്‍ ലിവര്‍ ...
Read More »