ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്രക്കാരെയും അവരുടെ ബാഗേജുകളും പരിശോധിക്കുന്നതിനു ബേപ്പൂര്‍ തുറമുഖത്ത് സുരക്ഷാ പരിശോധനകേന്ദ്രം ഒരുങ്ങുന്നു. തുറമുഖ കവാടത്തിലെ പഴയ പാര്‍ക്കിങ് സ്ഥലത്താണ് 43.5 ലക്ഷം രൂപ ചെലവിട്ട് മൂന്നു നില കെട്ടിടം പരിശോധനയ്ക്കായി നിര്‍മ്മിക്കുന്നത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവൃത്തി പുരോഗമിക്കുന്ന കെട്ടിടത്തിന്റെ പൈലിംഗ് ജോലികള്‍ നടക്കുകയാണ്. ഇന്റര്‍നാഷനല്‍ ഷിപ്സ് ആന്‍ഡ് പോര്‍ട്സ് സെക്യൂരിറ്റി കോഡിനു (ഐഎസ്പിഎസ്) കീഴില്‍ ബേപ്പൂര്‍ തുറമുഖം നിരോധിത മേഖലയാവുന്നതിന്റെ ഭാഗമായാണ് സുരക്ഷാ സംവിധാനം വിപുലപ്പെടുത്തുന്നത്. ഐഎസ്പിഎസ് ചട്ടപ്രകാരം നേരത്തേ തുറമുഖ ചുറ്റുമതില്‍ ഉയരം കൂട്ടുകയും ...
Read More »Home » Tag Archives: beypore port/lakshwadeep travell