സൂഫി സംഗീതരാവുകളും കലാപ്രദർശനങ്ങളും സംഗീത-ആത്മീയ ചർച്ചകളും. കൊണ്ടോട്ടി നേർച്ചയുടെ ഓർമ്മകളുണർത്തി ഹസ്രത് ഖ്വാജ കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ തങ്ങളുടെ നഗരം പുതിയൊരു സാംസ്കാരികോത്സവത്തിലേക്ക്. കേരളം ഒഴുകിയെത്താൻപോകുന്ന സൂഫി ഉത്സവം. സൂഫി പുണ്യാത്മാവ് കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ തങ്ങളുടെ മഖാമിന്റെ പശ്ചാത്തലത്തിൽ കൊണ്ടോട്ടിയിൽ രണ്ടുദിവസത്തെ സൂഫി ഫെസ്റ്റിവലിന് ഒരുക്കങ്ങളായി. നിലച്ചുപോയ ഉത്സവമായ കൊണ്ടോട്ടി നേർച്ചയുടെ ഓർമ്മകളുണർത്തിക്കൊണ്ടാണ് ‘ഇഖ്റ – കൊണ്ടോട്ടി സൂഫി ഫെസ്റ്റിവൽ 2019’ന് അരങ്ങുണരുന്നത്. നവംബർ 16 (ശനി), 17 (ഞായർ) ദിവസങ്ങളിലാണ് പരിപാടി. ‘കൊണ്ടോട്ടിയുടെ വല്യുപ്പാപ്പ’ മുഹമ്മദ് ഷാ തങ്ങളുടെ ...
Read More »