ഫാസിസ്റ്റ് വെടിയുണ്ടകള്‍ ഇല്ലാതാക്കിയ ഗൗരി ലങ്കേഷിനെ അനുസ്മരിക്കുന്ന ഈ പുസ്തകം ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ അടയാളപ്പെടുത്തുകയാണ്. എതിര്‍ശബ്ദങ്ങളെ, വിമര്‍ശനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തെ പ്രതിരോധിക്കുകയാണ്. ഗോഡ്സെയുടെ അതേ വെടിയുണ്ടകൊണ്ട് സ്വതന്ത്രവും ധീരവുമായ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ അനുവദിക്കില്ല എന്നോര്‍മ്മിപ്പിക്കുകയാണ് ഈ താളുകള്‍. നമ്മളെല്ലാവരും ഗൗരി ലങ്കേഷുമാരാണെന്ന് പ്രഖ്യാപിക്കുന്ന നിലപാടുപുസ്തത്തില് സച്ചിദാനന്ദന്, കെ.ജി.എസ്, സക്കറിയ, ശശികുമാര്‍, ബി.ആര്.പി. ഭാസ്കര്‍, വി മധുസൂദനന്‍നായര്‍, പ്രകാശ് രാജ്, ചിദാനന്ദ രാജ്ഘട്ട, കെ.ഇ.എന്‍, കെ പി രാമനുണ്ണി, കെ ആര് മീര, ബെന്യാമിന്, പി എന്‍ ഗോപീകൃഷ്ണന്, സലാം മാഡം, ചേതന ...
Read More »