ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് വിവേചനപരമായി പെരുമാറുന്നപക്ഷം ബസിന്‍െറ പെര്‍മിറ്റ് റദ്ദാക്കുകയും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്. വിദ്യാര്‍ഥികള്‍ക്കുനേരെ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന അതിക്രമങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം വിദ്യാര്‍ഥി കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തത് കാരണം തലനാരിഴക്കാണ് കുട്ടി രക്ഷപ്പെട്ടതെന്ന് കലക്ടര്‍ പറഞ്ഞു. കുട്ടികളെ കയറ്റാതിരിക്കുക, കയറുന്ന കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുക, മറ്റുള്ളവര്‍ കയറുന്നതുവരെ അവരെ പുറത്തുനിര്‍ത്തുക, ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, ...
Read More »