ബസ് ചാര്‍ജ് കൂട്ടാന്‍ ഇടതുമുന്നണി ശുപാര്‍ശ ചെയ്തു. മിനിമം ചാര്‍ജ്ജ് ഒരു രൂപ വര്‍ധിച്ച് എട്ടു രൂപയാകും. ഇതുസംബന്ധിച്ച അന്തിമതീരുമാനം നാളത്തെ മന്ത്രിസഭായോഗത്തിലുണ്ടാകും. വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കേണ്ടെന്നും ശുപാര്‍ശയില്‍ പറയുന്നു. വിദ്യാർഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ വർധനവുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. നിരക്കു വർധനയിന്മേൽ ഉചിതമായ തീരുമാനമെടുക്കാനാണ് ഇടതുമുന്നണി സര്‍ക്കാരിനോടു നിർദേശിച്ചിരിക്കുന്നത്. എല്ലാ കാര്യത്തിലും നിലവിലുള്ള സാഹചര്യം പരിശോധിച്ചു തീരുമാനമെടുക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു. പുതുക്കിയ നിരക്കുകൾ പ്രകാരം കിലോമീറ്ററിന് നിലവിലെ 64 പൈസ 70 പൈസയായി വർധിക്കും. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസ് ചാർജ് ഏഴിൽ ...
Read More »