|രാജേഷ് കിഴിശ്ശേരി| രാവിലെ കൊണ്ടോട്ടിയിലേക്കുള്ള ബസ്സിൽ കയറിയപ്പോൾ കണ്ടക്ടർ ബാഗിനു പകരം ഒരു ബക്കറ്റുമായി വരുന്നു! കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ മെമ്മോറിയൽ ഡയാലിസിസ് കേന്ദ്രത്തിന്റെ ധനശേഖരണം എന്ന് ബക്കറ്റിൽ എഴുതിയിരിക്കുന്നു. ചെറിയ ഒരു തുക ബക്കറ്റിൽ നിക്ഷേപിച്ച് ഞാൻ ചെക്കറോട് സംഗതി എന്താണെന്നു ചോദിച്ചു.140 ബസ്സുകളുടെ ഇന്നത്തെ കളക്ഷൻ കേന്ദ്രത്തിനുള്ള സംഭാവനയാണത്രേ! പോരാത്തതിന് ബസ് ജീവനക്കാർ കൂലി എടുക്കില്ല, പകരം ഡീസൽ ചെലവ് എടുക്കും. ഒരു ബസിന് ഇന്നത്തെ രീതിയിലാണെങ്കിൽ ചുരുങ്ങിയത് 12000 രൂപ കളക്ഷനുണ്ടാകും. മൊത്തം 1680000 രൂപ ഇങ്ങനെയാണെങ്കിൽ സന്ധ്യയോടെ ഡയാലിസിസ് ...
Read More »