അപകട മരണങ്ങള് പതിവാകുമ്പോഴും വാഹനങ്ങളുടെ പ്രത്യേകിച്ച് ബസുകളുടെ അമിത വേഗതയ്ക്ക് ഒട്ടും കുറവില്ല. എയര്‍ ഹോണടിച്ച് പരിഭ്രാന്തരാക്കിയും മരണവേഗത്തില്‍ വാഹനം പായിച്ചും ബസുകള്‍ കൊലവിളി നടത്തുന്നത് ആദ്യമായല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 140 ല്‍പ്പരം ജീവനുകളാണ്. എന്നാല്‍ അമിത വേഗത നിയന്ത്രിക്കാന്‍ നടപടിയായില്ല. എയര്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉപയോഗിച്ചാല്‍തന്നെ അത് 90 ഡെസിബെല്ലിന് താഴെ ആയിരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട് എങ്കിലും തുടര്‍ച്ചയായി ഹോണടിച്ച് മുമ്പില്‍ പോകുന്ന ചെറുവാഹനങ്ങളെ പരിഭ്രാന്തിയിലാക്കുന്നത് മിക്ക ബസ് ഡ്രൈവര്‍മാരുടെയും സ്ഥിരം ശീലങ്ങളിലൊന്നാണ്. സ്റ്റോപ്പുകളില്‍ ആളുകള്‍ക്ക് ...
Read More »