Home » Tag Archives: calicut

Tag Archives: calicut

അധ്യാപിക മരിച്ചതായി വ്യാജ വാര്‍ത്ത അന്വേഷണം ആരംഭിച്ചു.

കൊടുവള്ളി: കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപിക വാഹനാപകടത്തില്‍ മരിച്ചതായി സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. സ്‌കൂളിലെ ജീവശാസ്ത്രം അധ്യാപിക ടി. ബീനയാണ് കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് അധ്യാപികയും കുടുംബവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടെന്നും അധ്യാപിക മരിച്ചതായും ഭര്‍ത്താവും മകളും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായും വാട്‌സ്ആപ് വഴി വാര്‍ത്ത പ്രചരിച്ചത്. സംഭവം വലിയ പരിഭ്രാന്തി പടര്‍ത്തുകയും നിജസ്ഥിതി അറിയാന്‍ നിരവധി പേര്‍ വീടുമായി ബന്ധപ്പെടുകയും ...

Read More »

ഓണത്തിന് കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണ്‍ലൈന്‍ മദ്യകച്ചവടം..

ഓണമാഘോഷിക്കാന്‍ മണിക്കൂറുകളോളം ക്യൂ നിന്ന് മദ്യം വാങ്ങുന്നവര്‍ക്ക് കണ്‍സ്യൂമര്‍ഫെഡിന്റെ സന്തോഷവാര്‍ത്ത. ഈ ഓണം മുതല്‍ ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അറിയിച്ചു. മദ്യം വാങ്ങാനായി മണിക്കൂറുകളോളം വെയിലത്തും മഴയത്തും ക്യൂ നില്‍ക്കുന്നത് അവസാനിപ്പിക്കാനാണ് പുതിയ തീരുമാനം. 59 ഇനം മദ്യങ്ങളാകും ആദ്യഘട്ടമെന്ന നിലയില്‍ ഓണ്‍ലൈനിലൂടെ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.മാളുകള്‍ വഴി മദ്യവിതരണം ചെയ്യുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു .ഇതിലൂടെ കൺസ്യൂമർഫെഡിനെ ലാഭത്തിലെത്തിക്കാനാവുമെന്നാണ് കണക്കു കൂട്ടൽ .കഴിഞ്ഞ യുഡിഫ് സർക്കാരിന്റെ മദ്യ ...

Read More »

കരിപ്പൂരിന്റെ ചിറകരിയുന്നതാര് ? ലൈസന്‍സിന്‍െറ പേരിലും കബളിപ്പിക്കല്‍

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി പ്രധാനമായും ഉന്നയിക്കുന്ന തടസം വിമാനത്താവളത്തിന്‍െറ ലൈസന്‍സ് 4ഡി (റഫറന്‍സ് കോഡ്) ആണെന്നതാണ്. 4ഇ ആയാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂവെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വെബ്സൈറ്റില്‍ കരിപ്പൂരിന് ഡി.ജി.സി.എ അനുവദിച്ചിരിക്കുന്ന ലൈസന്‍സ് 4ഡിയാണെങ്കിലും ഇ കാറ്റഗറിയില്‍പ്പെട്ട ബി-747, ബി-777, എ-330 എന്നിവക്ക് ഭാരനിയന്ത്രണത്തോടെ ലാന്‍ഡിങ് ചെയ്യാനുള്ള അനുമതി ഇപ്പോഴുമുണ്ട്. റണ്‍വേ നവീകരണം സംബന്ധിച്ച് ഇറക്കിയ നോട്ടാം (നോട്ടീസ് ടു എയര്‍മാന്‍) മാത്രമാണ് നിലവിലുള്ളത്. ഇത് പിന്‍വലിക്കുകയെന്നത് സാങ്കേതികത്വം മാത്രമാണ്. വസ്തുതകള്‍ ഇതായിരിക്കെ ...

Read More »

സാഹിത്യോത്സവം: ചില കടലോര കുറിപ്പുകൾ

കേരള ലിറ്ററേചർ ഫെസ്റ്റിവലിന്റെ ഒന്നാം ദിവസം ‘സത്യത്തിന്റെ തുറമുഖത്തിൽ ‘ ആഘോഷപൂർവ്വം ആസ്വദിച്ചതിൽ നിന്നുള്ള ചില കുറിപ്പുകൾ പങ്ക് വെക്കുന്നു. ‘തൂലിക’ വേദിയിൽ നടന്ന ‘ഭാഷയും അനുഭവവും’ മുഖാമുഖം ഞങ്ങളെ ഊർജ്ജസ്വലരാക്കി. സച്ചി മാഷുടെ ചോദ്യങ്ങളിലെ ചിന്തകളുടെ ആഴം, പെണ്ണെഴുത്തിനെക്കുറിച്ച് വിവിധ വീക്ഷണങ്ങളിൽ നിന്നുള്ള നിരീക്ഷണങ്ങൾ, സാറ  ടീച്ചറുടെ  മറുപടികളിലെ  നേരിന്റെ ആർജ്ജവം, തീക്ഷ്ണത…. അതെല്ലാം എഴുത്തിന്റെ മാത്രമല്ല, സമകാലികജീവിതത്തിന്റെയും  രാഷ്ട്രീയസമസ്യകളെ അഭിമുഖീകരിച്ചു. ഒത്തുതീർപ്പുകൾ ഒഴിവാക്കിയുള്ള സംവാദം, ആശയങ്ങളുടെ സുഗമമായ ഒഴുക്കിന്  വഴി വെട്ടി. സദസ്സിൽ നിന്നുയർന്ന ചോദ്യങ്ങൾ ഏകദേശം പ്രതീക്ഷിച്ചതു തന്നെ. വിരുദ്ധധ്രുവങ്ങളിൽ  എന്ന് ...

Read More »

അഹിന്ദുവിന്റെയും പെണ്ണിന്റെയും കർണ്ണാടിക് സംഗീതം

ടി എം കൃഷ്ണയും ഗീതാ ഹരിഹരനും ചേർന്ന് നടത്തിയ ‘കർണ്ണാടക സംഗീതവും സാമ്പ്രദായിക വാദവും’ എന്ന സംഭാഷണം ‘എഴുത്തുപുര’ വേദിയിൽ സംഗീതത്തേയും അതിന്റെ രാഷ്ട്രീയ സാമൂഹിക താത്പര്യങ്ങളേയും വിശദമായി പരിശോധിക്കുന്ന അവസരമായി. കർണ്ണാടകസംഗീതവും ഹിന്ദു മതവും കർണ്ണാടകസംഗീതവും ഹിന്ദു മതവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ള സംഭാഷണത്തിൽ കൃഷ്ണ പറഞ്ഞത്, യഥാർഥത്തിൽ അവ തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെങ്കിലും ചെറിയ തോതിലെങ്കിലും ഹിന്ദുവാകാതെ, ഏറ്റവും കുറഞ്ഞത് വിയോജിപ്പ് പുലർത്താതിരിക്കുകയെങ്കിലും ചെയ്യാതെ, ഒരു അഹിന്ദുവിന് കർണ്ണാടക സംഗീത ലോകത്ത് വിഹരിക്കാൻ പ്രയാസമുള്ള അവസ്ഥ നിലനില്‍ക്കുന്നുണ്ട് എന്നാണ്.  ഈ അവസ്ഥ ...

Read More »

കോഴിക്കോട് ഒരുങ്ങുന്നു, ആയുര്‍വേദ പാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്താന്‍

മൂന്നാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് കോഴിക്കോട് നഗരം വേദിയൊരുങ്ങുന്നു. ജനുവരി 31 മുതല്‍ ഫെബ്രുവരി നാലു വരെയാണ്  ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ സ്വപ്നനഗരിയില്‍വെച്ച് അരങ്ങേറുന്നത്. മറഞ്ഞുപോയ ആയുര്‍വേദ പാരമ്പര്യത്തെ വീണ്ടെടുക്കുകയും ആധുനിക ചികിത്സകളോടൊപ്പം ആയുര്‍വേദത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്നിവയാണ് ഫെസ്റ്റിന്‍റെ പ്രധാന ലക്ഷ്യം. സ്ത്രീകളുടെ ആരോഗ്യം എന്ന വിഷയത്തിന് ഫെസ്റ്റ് പ്രാമുഖ്യം കൊടുക്കുന്നത്. ഇത് മൂന്നാം തവണയാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന് കോഴിക്കോട് സാക്ഷ്യം വഹിക്കുന്നത്. പഞ്ചദിന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം 31 ന് വൈകീട്ട് അഞ്ച് മണിയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ...

Read More »

ദൈവികവും സമ്പൂര്‍ണ്ണ മതരഹിതവുമായ സംഗീതം

അനുഗ്രഹീതയായ ഒരു ഗായികയാണ്‌ നയ്യാരാ നൂര്‍. പാക്കിസ്ഥാനിയായ ഇവരുടെ ആലാപനത്തെയും ശബ്‌ദത്തെയും പറ്റി മുമ്പ്‌ വളരെ യാദൃച്ഛികമായി ഒരു സുഹൃത്തിനോട്‌ വാചാലനാവുകയുണ്ടായി. 2007 -ല്‍ ഗുലാം അലി ആദ്യമായി കോഴിക്കോട്‌ പാടുന്നതിനും ഒരു വര്‍ഷം മുമ്പത്തെ ഒരോര്‍മ്മയാണ്‌. സ്വല്‌പനേരത്തെ സഗൗരവമായ മൗനത്തെ തുടര്‍ന്ന്‌ സുഹൃത്ത്‌ ചോദിച്ചു; “താങ്കള്‍ക്കെന്താ ലതാജി മതിയാകില്ലെ?” അതൊരു വല്ലാത്ത ചോദ്യമായിരുന്നു. ലതാജിയെ ഒരു മഴ പോലെ നനയാന്‍, “ദര്‌ദ്‌ സെ മേരാ ദാമന്‍ ഭര്‌ദെ യാ അല്ലാഹ്‌…” എന്ന ഗസല്‍ മാത്രം മതി. എന്നിട്ടും സുഹൃത്തിന്റെ ചോദ്യത്തോട്‌ പ്രതികരിച്ചില്ലെന്ന്‌ മാത്രമല്ല, ...

Read More »

വേദനയുടെ ഹര്‍ഷോന്മാദം

ഒരു മനുഷ്യനില്‍ വേദന പൊട്ടിമുളക്കുന്ന കാലമുണ്ടോ? പിച്ചവെക്കുന്ന പ്രായം പോലെ, പല്ല്‌ മുളക്കുന്ന കാലം പോലെ. സമസ്‌ത ധമനികളിലും ഭാരമില്ലാത്ത ചുവടുകളുമായി വേദന നൃത്തം ചവിട്ടുന്ന കാലം. ഓരോ അണുവിലും വേറിട്ടറിഞ്ഞനുഭവിക്കുന്ന ആനന്ദം. ഭൂമിയിലും ആകാശത്തും മറ്റേതെങ്കിലും ലോകങ്ങളുണ്ടെങ്കില്‍ അവിടെയും നുരയുന്ന നാനാതരം ലഹരികളേക്കാള്‍, വിവശമായ പ്രാണനെ ഹര്‍ഷോന്മാദിയാക്കുന്ന ഹൃദയവേദന. ഏത്‌ കൊടുങ്കാറ്റിനേയും അതിജീവിക്കാനാവുന്ന ആര്‍ജവവും ഒരിളം കാറ്റിന്‌ പോലും വശംവദമാകുന്ന ദൗര്‍ബല്യവും ചേര്‍ന്ന്‌ അലങ്കോലമാക്കിയ കൗമാരത്തിന്റെ പടവുകളില്‍ വെച്ചാണ്‌ അതെന്നെ ആവേശിക്കുന്നത്‌. നിയന്ത്രണങ്ങളില്ലാത്ത വികാരവിക്ഷോഭങ്ങള്‍ക്കിടയിലും സന്തുലനത്തിന്റെ നിര്‍മമമായ മന്ത്രച്ചരടിനാല്‍ ബന്ധിച്ചത്‌. ചിരിയിലും കണ്ണീരിലും ...

Read More »

കോഴിക്കോടന്‍ തെരുവില്‍ അലഞ്ഞ് ഇവർ ചോദിക്കുന്നു, ലെഗ്ഗിംഗ്‌സ് ഇട്ടാലെന്താ?

കോഴിക്കോടിന്റെ തെരുവുകളില്‍ അലഞ്ഞും, ഇടയ്ക്ക് നൃത്തം ചെയ്തും പാട്ടുപാടിയും, പെണ്‍കുട്ടികള്‍ക്ക് വേണ്ടി വാദിക്കുകയാണ് രണ്ട് പെണ്‍കുട്ടികള്‍. ഒറ്റയ്‌ക്കൊന്നു പുറത്തുപോയാല്‍ ലൈഫേ മിസ് ആവുന്ന കെട്ട കാലത്തെക്കുറിച്ചും, ആണ്‍കുട്ടികള്‍ ചെയ്യുന്ന സാധാരണ കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ ഓവര്‍സ്മാര്‍ട്ടാകുന്നതിനെക്കുറിച്ചും തുടങ്ങി ലെഗ്ഗിംഗ്‌സ് വിഷയം വരെ ചോദ്യമാക്കിയാണ് പാട്ട്. കോഴിക്കോട് ബീച്ച്, മിഠായിത്തെരുവ്, തുടങ്ങി നഗരത്തിലെ പ്രധാന ഇടങ്ങളെല്ലാം പാട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. ജിയോ ബേബി സംവിധാനം ചെയ്യുന്ന രണ്ട് പെണ്‍കുട്ടികള്‍ എന്ന പുതിയ ചിത്രത്തിലെ പാട്ടിലാണ് സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി സമൂഹത്തിനു നേരെ ചോദ്യശരങ്ങളെയ്യുന്നത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ...

Read More »

ന്യായാധിപന്മാരുടെ വീട്ടുജോലിക്ക് കോടതി ജീവനക്കാർ!

കോടതി ജീവനക്കാർക്ക് ഇപ്പോഴും നേരിടേണ്ടിവരുന്നത് ബ്രിട്ടീഷ് കാലഘട്ടത്തിന് തുല്യമായ തൊഴിൽ സാഹചര്യങ്ങൾ! ഓഫീസിലെത്തുന്നതു മുതൽ കോടതിയിലെ കീഴ്ജീവനക്കാർ പലപ്പോഴും ചെയ്യാൻ നിർബന്ധിതരാവുന്നത് ന്യായാധിപന്മാരുടെ വീട്ടുജോലി! ഇത്തരം ജോലികൾ ചെയ്യാൻ വിസമ്മതിക്കുന്നവർക്ക് നിസ്സാര തെറ്റുകൾക്ക് പോലും പരമാവധി ശിക്ഷ! കോഴിക്കോട്ടെ കോടതികളിൽനിന്നാണീ വാർത്ത! ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാൻ ഉജ്ജ്വലപ്രക്ഷോഭം നടന്ന കോഴിക്കോട്ടുനിന്ന്! അതിനായി കൃഷ്ണപിള്ളയും കെ കേളപ്പനും അടിയേറ്റുവീണ കടപ്പുറത്തിനു തൊട്ടുചാരെ പ്രവർത്തിക്കുന്ന കോടതിയിൽനിന്ന്! ജീവനക്കാർക്കിടയിൽ തന്നെ ക്ലാസ് ഫോർ ജീവനക്കാർക്കാണ് ഈ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത്. അച്ചടക്ക നടപടികളും ശിക്ഷാ നടപടികളും ഏതു സമയവും ...

Read More »