Home » Tag Archives: calicut airport

Tag Archives: calicut airport

അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ ഇന്ന് ഉത്തരവിറക്കും

നായ്ക്കളെ കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് തീരുമാനത്തിനെതിരേ സംസ്ഥാനം. ആക്രമണകാരികളായ നായ്ക്കളെ കുത്തിവച്ചു കൊല്ലാനുള്ള ഉത്തരവ് ഇന്നു പുറത്തിറക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിയമപരമായി ഉചിതമായ തീരുമാനമെടുക്കാമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതിനു തടസമില്ലെന്നു മന്ത്രിസഭാ യോഗം വ്യക്തമാക്കി. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ തീരുമാനമെടുക്കണം. പുല്ലുവിളയില്‍ നായ്ക്കള്‍ കടിച്ചുകൊന്ന സിലുവമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കും. ഗുരുതരമായി കടിയേറ്റ ഡെയ്സിക്ക് 50000 രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ആറു മാസത്തിനകം ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കും. ...

Read More »

കരിപ്പൂരില്‍ വലിയ വിമാനമിറങ്ങാന്‍ അനുമതി നിഷേധിക്കില്ല : കേന്ദ്രവ്യോമയാന മന്ത്രി

ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി റണ്‍വേ വികസനം കഴിഞ്ഞാലുടന്‍ കോഴിക്കോട് കരിപ്പൂര് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിനുള്ള അനുമതി പുന:സ്ഥാപിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു. കരിപ്പൂര്‍ വിമാനത്താവളം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മലബാര്‍ മേഖലയില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ സംഘം കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇക്കാര്യം കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. കോഴിക്കോട് നിന്നും കോയമ്പത്തൂര്‍-ബോംബെ വഴി ഡല്‍ഹിയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ് പുനരാംഭിക്കുന്നകാര്യം പരിഗണിക്കാമെന്നും മന്ത്രി  ഉറപ്പ് നല്‍കി. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാത്തത് മൂലം ...

Read More »

കരിപ്പൂർ വിമാന താവളം സ്ഥലമേറ്റെടുക്കൽ ; പുതിയ പാക്കേജ് .

കരിപ്പൂര്‍ വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് പുതിയ പാക്കേജ് പ്രഖ്യാപിച്ചു. സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് സെന്റിന് മൂന്നു മുതല്‍ 10 ലക്ഷം വരെ  നൽകും . തദ്ദേശ സ്വയംവകുപ്പ് മന്ത്രി കെ.ടി. ജലീലി അധ്യക്ഷതയില്‍ മലപ്പുറം കലക്ടറേറ്റില്‍ ചേര്‍ന്േന യോഗത്തിലാണ് പുതിയ തീരുമാനം. വിഷയം പഠിക്കാന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സിയെ ഉടന്‍ നിയോഗിക്കും. ഭൂമി വിട്ട് നല്‍കാന്‍ തയ്യാറായവരിൽ  നിന്നും സ്ഥലം ഏറ്റെടുത്ത് രജിസ്‌ട്രേഷനും പണവും കൈമാറാനും യോഗത്തില്‍ ധാരണയായി. 150 അടി താഴ്ചയുള്ള ഭൂമി മണ്ണിട്ട് നികത്താനുള്ള ചെലവും ...

Read More »

കരിപ്പൂരിന്റെ ചിറകരിയുന്നതാര് ? ലൈസന്‍സിന്‍െറ പേരിലും കബളിപ്പിക്കല്‍

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി പ്രധാനമായും ഉന്നയിക്കുന്ന തടസം വിമാനത്താവളത്തിന്‍െറ ലൈസന്‍സ് 4ഡി (റഫറന്‍സ് കോഡ്) ആണെന്നതാണ്. 4ഇ ആയാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂവെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വെബ്സൈറ്റില്‍ കരിപ്പൂരിന് ഡി.ജി.സി.എ അനുവദിച്ചിരിക്കുന്ന ലൈസന്‍സ് 4ഡിയാണെങ്കിലും ഇ കാറ്റഗറിയില്‍പ്പെട്ട ബി-747, ബി-777, എ-330 എന്നിവക്ക് ഭാരനിയന്ത്രണത്തോടെ ലാന്‍ഡിങ് ചെയ്യാനുള്ള അനുമതി ഇപ്പോഴുമുണ്ട്. റണ്‍വേ നവീകരണം സംബന്ധിച്ച് ഇറക്കിയ നോട്ടാം (നോട്ടീസ് ടു എയര്‍മാന്‍) മാത്രമാണ് നിലവിലുള്ളത്. ഇത് പിന്‍വലിക്കുകയെന്നത് സാങ്കേതികത്വം മാത്രമാണ്. വസ്തുതകള്‍ ഇതായിരിക്കെ ...

Read More »

അതിക്രമം കാട്ടിയത് ജയചന്ദ്രനോ എയർപോർട്ടോ? വിവാദം തുടരുന്നു

കരിപ്പൂർ എയർപോർട്ടിൽവെച്ച് സംഗീത സംവിധായക​ൻ എം ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അപമാനിച്ച സംഭവത്തിൽ വിവാദം തുടരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ഉത്തരവിട്ടു. കെ സി വേണുഗോപാല്‍ എം പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു കസ്റ്റംസ് ഉദ്യേഗസ്ഥര്‍ ജയചന്ദ്രനെ അപമാനിച്ച സംഭവം ഉണ്ടായത്. യാത്രക്കാരിൽ ചിലരെ വരി തെറ്റിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ചോദ്യം ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ രൂക്ഷമായ ഭാഷയിൽ അപമാനിക്കുകയായിരുന്നു എന്നാണ് ജയചന്ദ്രൻ സംഭവത്തെക്കുറിച്ച് പറയുന്നത്. തന്‍റെ സംഗീതത്തെയും വളരെ മോശമായി ...

Read More »