രാത്രി സുരക്ഷ ഉറപ്പാക്കാന്‍ ഇനി മുതല്‍ പോലീസിന്റെ നൈറ്റ് റൈഡേഴ്സ് റോഡിലിറങ്ങും. വാഹനപരിശോധനക്കായി ഒരിടിത്ത് നിലയുറപ്പിക്കാതെ നഗരത്തിന്റെ മുക്കിലും മൂലയിലും സദാസമയവും ചുറ്റിക്കറങ്ങി സുരക്ഷ ഉറപ്പുവരുത്തുകയെന്ന ദൗത്യവുമായാണ് സേനാംഗങ്ങള്‍ നിരത്തിലിറങ്ങിയത്. രാത്രിയില്‍ സ്ഥിരം കാണാറുള്ള ചില്ലിട്ട കണ്ട്രോള് റൂം വാഹനത്തിനു പുറമേയാണു പോലീസിലെ യുവാക്കളെ ഉള്‍പ്പെടുത്തി രൂപീകരിച്ച നൈറ്റ് റൈഡേഴ്സ് നിരത്തിലിറങ്ങുന്നത്. കോഴിക്കോട് സിറ്റി പോലീസാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെയാണു ബൈക്കില്‍ സഞ്ചരിച്ചുള്ള പോലീസിന്റെ നൈറ്റ് പെട്രോളിങ് . എം.എസ്.പി.യില്‍ നിന്നും മറ്റും പരിശീലനം പൂര്‍ത്തീകരിച്ച് എ.ആര്. ക്യാമ്പുകളിലെത്തിയ ...
Read More »Home » Tag Archives: calicut-city-night-riders-work-starting