ചരിത്രങ്ങള്‍ ഏറെ പറയാനുണ്ട് കോഴിക്കോടിന്. ആ ചരിത്ര ഏടുകളില്‍ ബേപ്പുരിനെയും ഉരുവിനെയും ഒഴിച്ച് ഒന്നും ഉരിയാടാനും കോഴിക്കോടിന് സാധിക്കില്ല. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നത്തെ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായമൊന്നുമില്ലാതെ ബേപ്പൂര്‍ ഉരുക്കള്‍ ചരിത്രത്തിലേക്ക് നീന്തിക്കയറി. പൂര്‍ണ്ണമായും മനക്കണക്കുകളെ മാത്രം ആശ്രയിച്ച് ബേപ്പൂരില്‍ ഉരുക്കള്‍ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ ഇന്നത്തെ കപ്പല്‍ ശാലകളില്‍ ന്യുജനറേഷന് തൊഴിലാളികള്‍ക്ക് പ്രയാസമായിരിക്കും. കപ്പലുകളേയും വലിയ ബോട്ടുകളേയും അപേക്ഷിച്ച് വെള്ളം കുറവുള്ള മേഖലകളിലൂടെ സഞ്ചരിക്കാമെന്ന മേന്മയാണ് ഉരുവിനുള്ളത്. ഇതു തന്നെയാണ് ബേപ്പൂരിലെ ഉരു നിര്‍മ്മാണ കേന്ദ്രത്തിനുള്ള സ്വകാര്യ അഹങ്കാരവും. ഒരു കാലഘട്ടത്തില്‍ ...
Read More »