നാളുകളുടെ കാത്തിരിപ്പിനു ശേഷം കോഴിക്കോട്ടെ ബീച്ചില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നു. കോര്പറേഷന് ഓഫിസ്, ഭട്ട് റോഡ് എന്നിവിടങ്ങളിലെ ബീച്ച് നവീകരണത്തിനാണ് 21 ലക്ഷത്തിന്റെ പ്രവൃത്തിക്ക് അനുമതിയായത്. പ്രവൃത്തികള്‍ ഒക്ടോബര്‍ 15ന് ആരംഭിക്കുമെന്ന് ഡി.ടി.പി.സി അധികൃതര്‍ അറിയിച്ചു. തുറമുഖ വകുപ്പിനാണ് നിര്‍മാണച്ചുമതല. കോര്പറേഷന് ഓഫിസിന് മുന്നിലെ മെയിന്‍ ബീച്ചിലെ പൊട്ടിപ്പൊളിഞ്ഞ നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, ഷെല്‍ട്ടറുകള്‍, ടോയ്ലറ്റ് എന്നിവയും ഭട്ട് റോഡിലെ കുളം അടക്കമുള്ള സംവിധാനങ്ങളുമാണ് നവീകരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് കോടികള്‍ ചെലവഴിച്ച് നടത്തിയ നിര്‍മാണപ്രവൃത്തികള്‍ ഇപ്പോള്‍ മിക്കവാറും കേടുവന്ന നിലയിലാണ് ഇപ്പോള്‍. മൂന്നുകോടിയോളം രൂപ ചെലവഴിച്ചായിരുന്നു ...
Read More »