കോഴിക്കോട്: ചെന്നൈ താംബരം വ്യോമതാവളത്തില്‍നിന്നും വിവിധ സേനാവിഭാഗങ്ങളിലെ 29 പേരുമായി ആന്‍ഡമാനിലെ പോര്‍ട്ബ്ലയറിലേക്കു പുറപ്പെട്ട വ്യോമസേനാ വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളി സൈനികന് വിമലിന്റെ കുടുംബത്തെ സമാധാനിപ്പിക്കാനാവാതെ ഒരു ഗ്രാമം. വിമാലേട്ടന് ഫോണെടുക്കുമെന്ന പ്രത്യാശയില്‍ ദിവസവും നൂറുതവണയെങ്കിലും രേഷ്മ തന്റെ പ്രിയതമനെ വിളിച്ചുനോക്കും. പോര്‍ട്ട് ബ്ളെയറിലെത്തിയിട്ട് വിളിക്കാമെന്ന് പറഞ്ഞ് വിമാനം കയറുന്നതിന്റെ തൊട്ടുമുമ്പ് വിമല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നുവത്രെ. അവസാനമായി തന്നെ വിളിച്ച ആ സമയത്ത് പാതിമുറിഞ്ഞ് മുഴുമിപ്പിക്കാനാവാത്ത കാര്യങ്ങളോര്‍ത്ത് സങ്കടപ്പെടുകയാണ് രേഷ്മ. ഭക്ഷണവും ദിനചര്യയും കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പേരിനുമാത്രമായിട്ടുണ്ട് രേഷ്മക്കും വിമലിന്റെ ...
Read More »