ആറന്മുള വിമാനത്താവളത്തിനുള്ള എല്ലാ അനുമതിയും റദ്ദാക്കി. വിമാനത്താവളുമായി ബന്ധപ്പെട്ടുളള പ്രധാന മൂന്ന് ഉത്തരവുകളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം സംബന്ധിച്ച ഉത്തരവ്, ഏറ്റെടുത്ത ഭൂമിക്ക് പ്രത്യേക വ്യവസായ മേഖലാ പദവി നല്കിയ തീരുമാനം, വിമാനത്താവളത്തിന് എന്‍ഒസി നല്കിയ ഉത്തരവ് എന്നിവയാണ് മന്ത്രിസഭ റദ്ദാക്കിയത്. ആറന്മുള വിമാനത്താവളത്തിനായി 2011ലാണ് സര്‍ക്കാര്‍ 350 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതും ഇതിനെ പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നതും. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് പദ്ധതി നടത്തിപ്പുകാരായ ...
Read More »