കോൺഗ്രസ്സിന്റെ കൈയാളെന്നേ തെരഞ്ഞെടുപ്പുകമ്മീഷനുകളെ ബിജെപി അന്നെല്ലാം വിളിച്ചിട്ടുള്ളൂ. ഇന്നവർ അതേ കമ്മീഷന്റെ സ്വതന്ത്രസ്വഭാവത്തിന്റെ ജീവനെടുക്കുമ്പോഴാണ് ടി.എൻ. ശേഷൻ മറയുന്നത് – തെരഞ്ഞെടുപ്പുകമ്മീഷനെന്ന കളിയെ കാര്യമാക്കിയ ചരിത്രപുരുഷനെക്കുറിച്ച് ധ്രുവൻ ‘മൂശേട്ടത്തരത്തിന്റെ ആൾരൂപ’മെന്നു കുമാരി ജയലളിത വിളിച്ചപ്പോൾ കയ്യടിക്കാനേ അന്ന് മുഖ്യധാരാ രാഷ്ട്രീയനേതൃത്വം മുഴുക്കെയും ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ടി. എൻ. ശേഷൻ തുടങ്ങിവെച്ച തെരഞ്ഞെടുപ്പുപരിഷ്കാരങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് എത്ര പ്രധാനപ്പെട്ടതായിരുന്നെന്ന് ഇന്ന് അതേ വിമർശകപക്ഷം തിരിച്ചറിയുന്നുണ്ടാവണം. തെരഞ്ഞെടുപ്പുസംവിധാനത്തിന്റെ ഒരു ശുദ്ധീകരണപ്രക്രിയയ്ക്കായിരുന്നു 1990-96 കാലയളവിലെ മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണർ പദവിക്കാലത്ത് ശേഷൻ തുടക്കമിട്ടത്. വോട്ടർ തിരിച്ചറിയൽ കാർഡുകളായിരുന്നു ഈ ദിശയിലെ ...
Read More »