മലപ്പുറം ജില്ലയില്‍ മാസം ആയിരം പേരെ വീതം മാറ്റുന്നതായി കേന്ദ്ര സംസ്ഥാന ആഭ്യന്തരകാര്യ മന്ത്രി ഹന്സ്രാജ് ഗംഗാറാം ആഹിര്‍. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലീമാക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നടക്കുന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് കേരളസര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ഹദിയ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. വലിയൊരു കേന്ദ്രമുണ്ട്. മലപ്പുറം ജില്ലയിലാണത്. അവിടെയാണ് മതപരിവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നത്. ഒരു മാസം 1000 പേരെയാണ് മതം മാറ്റുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലീമാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
Read More »Home » Tag Archives: central-minister-hansraj-gangaram-ahir-talk-aginst-malappuram