മാര്ട്ടിന് പ്രക്കാട്ട് എന്ന സംവിധായകനിലോ ദുല്‍ഖര്‍ സല്മാന് എന്ന താരപുത്രനിലോ ഉള്ള പ്രതീക്ഷയല്ല ചാര്‍ളിയ്ക്ക് ടിക്കറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. ഉണ്ണി ആര് എന്ന കഥാകാരന്റെ സൃഷ്ടികളോട് ഉള്ള പ്രതീക്ഷയുടെ പുറത്താണ് രാവിലെ തന്നെ തിയറ്ററിലേക്ക് വണ്ടി കയറിയത്. തമിഴ് സൂപ്പര്‍ താരങ്ങളുടെ സിനിമാ റിലീസ് ദിവസം തിയറ്ററിനു മുന്നില്‍ ആരാധകര്‍ കാട്ടിക്കൂട്ടുന്ന അതേ കലാപരിപാടികളെല്ലാം ചാര്‍ളിയുടെ റിലീസിന് ദുല്‍ഖര്‍ ഫാന്‍സുകാരും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പാലഭിഷേകം മുതല്‍ ബാന്റ് മേളം വരെ തിയറ്ററിനെ പൂരപ്പറമ്പാക്കി. ആദ്യഷോ ഹൗസ്ഫുള് ആയതിനാല്‍ രണ്ടാമത്തെ ഷോയ്ക്കുള്ള കാത്തിരിപ്പ്. പക്ഷെ ...
Read More »