ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആധികാരികമായ ഇന്നിങ്സ് വിജയം. ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. ഇതോടെ ഇന്ത്യ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 4-0ത്തിന് സ്വന്തമാക്കി. ഒരു ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. രണ്ടാമിന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ താരമായത് . 282 റണ്‍സ് ലീഡ് വഴങ്ങി അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ അലിസ്റ്റര്‍ കുക്കും കീറ്റണ്‍ ജെന്നിങ്സും ചേര്‍ന്ന സഖ്യം ആദ്യ വിക്കറ്റില്‍ 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കുക്ക് 49 ...
Read More »