സർവ്വാദരണീയനായ മുസ്ലിം ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ നിലവിളക്ക് തെളിയിക്കുമായിരുന്നു എന്ന മുൻ ചീഫ് സെക്രട്ടറി ബാബു പോളിന്റെ പരാമർശം പുതിയ വിവാദമുയർത്തുമ്പോൾ കേരളം ഓർമിക്കുന്നത് ചരിത്രപ്പഴമയുള്ള ചില ഇസ്ലാമിക ദേവാലയങ്ങളെയാണ്. ഒന്നാമതായും, കേരളത്തിലെ ആദ്യപള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദിനെത്തന്നെ! 1400ഓളം വര്‍ഷം പഴക്കം വരുന്ന കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് ചരിത്ര പ്രാധാന്യം കൊണ്ടും പാരമ്പര്യം കൊണ്ടും പ്രസിദ്ധമാണ്. കേരളീയ വാസ്തുശില്‍പ്പകലയുടെ മാതൃകയായിരുന്ന ഈ പള്ളി, പ്രവാചകന് മുഹമ്മദ്നബിയുടെ അനുയായിയും കേരളത്തില്‍ ഇസ്ലാം മത പ്രചാരണത്തിന് എത്തിയ ആചാര്യനുമായ മാലിക് ബിന്‍ ദിനാറാണ് ...
Read More »