സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ ചെറുശേരി സൈനുദ്ദീൻ മുസ്ലിയാർ (79) അന്തരിച്ചു. ഇന്ന് പുലർച്ചെ 6.20ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 1996 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയായ സൈനുദ്ദീൻ മുസ്ലിയാർ മലപ്പുറം മൊറയൂർ സ്വദേശിയാണ്. കൊണ്ടോട്ടിയിലെ സ്വവസതിയില്‍ എത്തിക്കുന്ന ഭൗതിക ശരീരം 12.30ന് ചെമ്മാട് ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം വൈകീട്ട് 4.30ന് ചെമ്മാട് ദാറുൽ ഹുദ ...
Read More »Home » Tag Archives: cherussery-sainudheen musliyar-died