എടപ്പാളില്‍ 10 വയസുകാരി തീയറ്ററിനുള്ളില്‍ പീഡനത്തിനിരയായ സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതില്‍ പൊലീസുകാരുടെ വീഴ്ച വിശദമായി പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ചങ്ങരംകുളം എസ്ഐക്കെതിരെ പോക്സോ ചുമത്തുന്നതില്‍ തീരുമാനം പിന്നീട് എടുക്കുമെന്നും ഡിജിപി അറിയിച്ചു. അതേസമയം പൊലീസിന്റെ വീഴ്ച ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വീഴ്ച പൊലീസിന് കളങ്കമുണ്ടാക്കി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എടപ്പാളില്‍ തീയറ്ററില്‍ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പരാതി ...
Read More »Home » Tag Archives: -child-abuse-in-film-theatre-malappuram