കോഴിക്കോട് കൊളത്തറ അന്ധവിദ്യാലയത്തില്‍ പീഡനം നടന്നതായി പരാതി. ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അധ്യാപകന്റെ പീഡനത്തിനിരയായത്. ക്ലാസ് മുറിയില്‍ വെച്ചാണ് വിദ്യാര്‍ഥിനിക്ക് പീഡനമേറ്റത്. സംഭവത്തില്‍ അധ്യാപകനായ ഫിറോസിനെതിരെ വിദ്യാര്‍ത്ഥിനിയും സ്കൂളും നല്ലളം പോലീസില്‍ പരാതി നല്കി. എന്നാല്‍ പരാതി നല്കി മൂന്ന് ദിവസമായിട്ടും പോലീസ് നടപടിയെടുത്തിട്ടില്ല എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ചൈല്ഡ്ലൈന് ഉള്‍പ്പെടെ ഇടപെട്ടതിന് ശേഷമാണ് സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. ക്ലാസ് മുറിയില്‍ വെച്ചും മൂത്രപ്പുരയില്‍ വെച്ചും അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ...
Read More »