ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം. ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ രാജകീയ ചികിത്സാലയത്തിലാണ് 49 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെയും മരുന്നുകളുടെ അഭാവം മൂലവും മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് ഇത്രയും കുട്ടികള്‍ മരണമടഞ്ഞത്. അതേസമയം 30 കുട്ടികളുടെ മരണം പോഷകാഹാരക്കുറവ് മൂലമാണെന്ന് അധികൃതര്‍ അറിയിച്ചു. ശിശുക്കളുടെ കൂട്ടമരണത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ഫറൂഖാബാദ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്കെതിരെ കേസെടുത്തെന്നുമാണ് വിവരം. ഉത്തര്‍പ്രദേശിലെ തന്നെ ബിആര്‍ഡി മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ കൂട്ടമരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ ...
Read More »