പലകാരണങ്ങള്‍ കൊണ്ടും കുട്ടികളില്‍ വയറുവേദന സംഭവിക്കാം. പലപ്പോഴും വയറുവേദന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രായത്തിനനുസരിച്ചും വയറു വേദനയുടെ സ്വഭാവമനുസരിച്ചും വയറുവേദനയുടെ കാരണങ്ങള്‍ വ്യത്യാസപ്പെടുന്നു. പെട്ടെന്നു വരുന്ന വയറു വേദന, സ്ഥിരമായിട്ടുള്ള വയറുവേദന, അതികഠിനമായ വയറുവേദന എന്നിങ്ങനെയെല്ലാം ഉണ്ടാകുന്ന വയറുവേദനകള്‍ പലതാണ്. ദഹനക്കേട്,വയറിളക്കം, ഛര്‍ദി, അതിസാരം, വൈറ്റമിന്റെ കുറവ് എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറുവേദനയുടെ കാരണങ്ങളാണ്. എന്നാല്‍ പലപ്പോഴും ഇത് നിസ്സാരമായി കാണുന്നത് വലിയ രോഗങ്ങളിലേക്ക് ചെന്നെത്തിക്കുന്നു. കുടല്‍മറിച്ചില്‍ ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ സാധാരണയായി കണ്ടുവരാറുണ്ട്. ഈ സമയത്തും കുഞ്ഞുങ്ങള്‍ക്ക് വയറുവേദന ...
Read More »