ചൈനീസ് ഓണ്‍ലൈന്‍ വിപണിയിലെ 40 ശതമാനം ഉത്പന്നങ്ങളും ഗുണനിലവാരമില്ലാത്തതും വ്യാജവുമാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. പരാതി വ്യാപകമായതിനെതുടര്‍ന്ന് ഓണ്‍ലൈന്‍ വില്‍പ്പന രംഗത്ത് നിയന്ത്രണങ്ങളും പരിശോധന സംവിധാനങ്ങളും കര്‍ശനമാക്കുവാന്‍ അധിക്യതര്‍ തീരുമാനിച്ചിട്ടുണ്ട്. 58.7 ശതമാനം ഉത്പന്നങ്ങള്‍ മാത്രമാണ് നിശ്ചിത ഗുണനിലവാരമുള്ളത്. ആലിബാബഡോട്ട്കോം ഉള്‍പ്പടെയുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങളില്‍ വില്പനക്ക് വെച്ചിട്ടുള്ള ഉത്പന്നങ്ങള്‍ക്കെതിരെ പരാതികള്‍ ഏറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പരാതികള്‍ വര്‍ധിച്ചതായും ചൈനയിലെ ഉപഭോക്ത്യ അവകാശ സംരക്ഷണ വകുപ്പില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ വില്പന മേഖലയില്‍ യു.എസിനുണ്ടായിരുന്ന ആധിപത്യം ഈയിടെയാണ് ചൈന മറികടന്നത്. 44,200 കോടി ...
Read More »