രാജ്യത്തെ എല്ലാ സിനിമാതീയറ്ററുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവിട്ടു. തീയറ്ററിലുള്ള മുഴുവന്‍ ആളുകളും അപ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം. തീയറ്ററില്‍ സ്ക്രീനില്‍ ദേശീയപാതകയുടെ ദൃശ്യം കാണിക്കുകയും വേണമെന്ന് ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി. ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയഗാനം ആലപിക്കുന്നതും കേള്‍പ്പിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറുമെന്നും പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീകോടതിയെ അറിയിച്ചു. തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കാത്തതും അതേചൊല്ലി ...
Read More »Home » Tag Archives: cinema theatre-national-national anthem