ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിനു ശേഷംലോകത്ത ആദ്യത്തെ സഹകരണ മ്യൂസിയം കോഴിക്കോട്ട് സ്ഥാപിക്കുന്നു. കോഴിക്കോട് മാവൂര്റോഡിലാണ് കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് അന്താരാഷ്ട മ്യൂസിയം തുടങ്ങുന്നത്.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് മ്യൂസിയത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. 150കോടി ചെലവില്‍ 15 നിലകളിലായാണ് മ്യൂസിയത്തിന്റെ കെട്ടിടം പണിയുന്നത്. ഭൂനിരപ്പിന് താഴെ രണ്ട് നിലകളിലായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ആദ്യത്തെ മൂന്ന് നിലകളില്‍ കാരശ്ശേരി ബാങ്കും പ്രവൃത്തിക്കും. നാല് മുതല്‍ 13 വരെയുള്ള നിലകളിലാണ് അന്താരാഷ്ട്ര സഹകരണ മ്യൂസിയം. ലോകത്തുള്ള പ്രധാനപ്പെട്ട എല്ലാ സഹകരണ സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഈ മ്യൂസിയത്തില്‍ ലഭിക്കും. ...
Read More »