നോട്ടു നിരോധനത്തിലൂടെ പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളുടെ ബാങ്കുകളുടെ പ്രവർത്തനം നിലക്കാതിരിക്കാനാണ് സർക്കാരിന്റെ പുതിയ തീരുമാനം ബിവറേജസ് കോർപ്പറേഷൻ, ദേവസ്വം ബോർഡ്, കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, ക്ഷേമനിധി ബോർഡുകൾ തുടങ്ങി സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ ജില്ല സഹകരണബാങ്കുകളിലേക്ക്മാറ്റാനാണ് സർക്കാർ ഉദേശിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അനുവാദം വാങ്ങുമെന്ന് തോമസ് ഐസക് പറഞ്ഞു . സംസ്ഥാന സർക്കാരിന്റെ വൻതോതിലുള്ള ഫണ്ടുകൾ സഹകരണ ബാങ്കുകളിലേക്ക് എത്തുന്നതോടെ ഈ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുമെന്ന് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നു.
Read More »