മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും അമലയും പ്രധാന വേഷങ്ങളിലെത്തുന്ന കെയര്‍ ഓഫ് സൈറാ ബാനുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. റോഷന് ആന്‍ഡ്രൂസിന്റെ സഹസംവിധായകനായിരുന്ന ആന്റണി സോണിയാണ് സംവിധാനം. ആനി ജോണ്‍ എന്ന അഡ്വക്കറ്റായി അമലയെത്തുന്നു. ടൈറ്റില്‍ റോളിലാണ് മഞ്ജു വാര്യരെത്തുന്നത്. കിസ്മത്ത് ഫെയിം ഷെയ്ന് നിഗം, ജഗദീഷ്, ജോയ് മാത്യു, പി ബാലചന്ദ്രന്, ഇന്ദ്രന്‍സ്, തിരക്കഥാകൃത്ത് ജോണ്‍ പോള്‍ എന്നിവരും ചിത്രത്തിലുണ്ട്. സിനിമയുടെ മോഷന്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
Read More »