ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയുടെ പ്രാഥമികഘട്ടമായ സർവേ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് കലക്ടർ എൻ.പ്രശാന്ത് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു സമിതി ചെയർമാൻ കൂടിയായ കലക്ടർ. ഭൂമി അളക്കാതെ പദ്ധതിയുടെ രൂപരേഖ തയാറാക്കാനാവില്ല. സർവേ നടത്തിയാൽ മാത്രമേ ആരുടെയൊക്കെ ഭൂമിയിലൂടെയാണ് പൈപ്പ് ലൈൻ കടന്നുപോകുക എന്നു പറയാനാവൂ. ഭൂമി അളക്കാനുള്ള അവകാശം സർക്കാറിൽ നിക്ഷിപ്തമാണ്. ഇതു സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എതിർപ്പ് ഉണ്ടാക്കുകയാണ്. പരിസ്ഥിതി അനുകൂല വ്യവസായ വളർച്ചയ്ക്കും കുറഞ്ഞ വിലയ്ക്കു പാചക വാതകം ലഭ്യമാക്കാനും ഗെയിൽ പദ്ധതിയിലൂടെ ...
Read More »Tag Archives: collector prasanth nair
മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റിനെതിരെ മാധ്യമലോകം
ചുംബന സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്ത്തകന് അനീബിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയ്ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ രൂക്ഷമായി പ്രതികരിക്കുന്നു. മഫ്തിയിലായിരുന്ന പോലീസുകാരെ ഉപദ്രവിച്ചു എന്ന പേരില്‍ അനീബിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ആണ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്. മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ടറായിരുന്ന ശ്രീജിത്ത് ദിവാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍, കോഴിക്കോട് കലക്ടറുടെ അധികാര പരിധിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ താങ്കള്‍ക്ക് കഴിയില്ലേ എന്ന ചോദ്യത്തിന് നീതി നിര്‍വ്വഹണത്തിലെ ചട്ടപ്പടികള് വിശദീകരിച്ചുകൊണ്ട് കോഴിക്കോടിന്റെ ‘ജനകീയ’ കലക്ടര്‍ പ്രശാന്ത് നായര്‍ മറുപടി നല്കി. ...
Read More »കലക്ടർ ‘ബ്രോ’യെ തെറിപ്പിക്കാൻ ക്വാറി മാഫിയ
കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെ സ്ഥലം മാറ്റാന്‍ മുക്കം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ആരോപണം. 2014 ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം തോട്ടം മുറിച്ച് വില്‍പ്പന നടത്തി അനധികൃതമായി പ്രവര്‍ത്തിക്കുന്ന 14 ക്വാറികള്‍ക്ക് ഒരാഴ്ച മുമ്പ് ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. മുറിച്ചുവിറ്റ തോട്ടങ്ങളിലെ ക്വാറികളുടെ പ്രവര്‍ത്തനം അനധികൃതമായതിനാല്‍ ലാന്റ് റിഫോംസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മറ്റ് ജില്ലകളിലൊന്നും ഇതേ തുടര്‍ന്ന് നടപടിയുണ്ടായില്ലെങ്കിലും കോഴിക്കോട് ജില്ലാ ...
Read More »