‘കംപാഷനേറ്റ് കോഴിക്കോട്’ തുടങ്ങി നാളിതുവരെയുള്ള പ്രവൃത്തിയെ കുറിച്ച് ഒന്നവലോകനം ചെയ്താല്‍ കലക്ടറുടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ കോഴിക്കോടിന് മുന്നിലുണ്ട്. തുടക്കമിട്ട പദ്ധതികളില്‍ ഉദ്ദേശിച്ചതിലും വിജയകരമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നഗരത്തിലെ അശ്ലീല സിനിമാ പോസ്റ്ററുകളും നിറം മങ്ങിയ ചുമരുകളും ഇന്നിപ്പോള്‍ അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു. പകരം ഒട്ടുമിക്ക ചുമരുകളിലും ചായം പൂശി ചിത്രങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. കലക്ടര്‍ രൂപം കൊടുത്ത ‘കംപാഷനേറ്റ് കോഴിക്കോടി’ന്റെ ഭാഗമായുള്ള പദ്ധതിയാണ് നഗരത്തില്‍ ഈ വര്‍ണ്ണ വിസ്മയം തീര്‍ത്തത്. ഒന്നര വര്‍ഷത്തോളമായി ഈ പദ്ധതി തുടങ്ങിയിട്ട്.”മണിച്ചിത്ര തൂണുകള്‍” എന്ന പേരില്‍ അരയിടത്തു പാലം തൊട്ട് ...
Read More »