ഏറനാടൻ തൊഴിലാളർക്കുള്ളിൽ ഇന്നും വിളങ്ങുന്ന ഓർമ്മയാണ് സഖാവ് കുഞ്ഞാലി. കാളഭൈരവൻ എന്ന നാടകത്തിലൂടെ ഏറനാടൻ ദളിതരുടെ ആദിമസംസ്കൃതിയെയും ഭാഷയെയും അരങ്ങിലെത്തിച്ച ഇ. സി. ദിനേശ് കുമാർ ആ ഏറനാടൻ പോരാട്ടവീര്യത്തെ രംഗഭാഷയിലാക്കുന്നു. ബീഡിത്തൊഴിലാളികളുടെയും തോട്ടംതൊഴിലാളികളുടെയും അവകാശസമരങ്ങളുടെ നായകനായി വളർന്ന ചരിത്രം നാടകം രേഖപ്പെടുത്തുന്നു. ഒപ്പം, കുഞ്ഞാലിയെ സൃഷ്ടിച്ച തെക്കേമലബാറിലെ മാപ്പിള ജീവിതത്തിലേക്കുകൂടി അത് വെളിച്ചംവീശുന്നു. എംഎൽഎ ആയിരിക്കെ നിലമ്പൂരിൽ വെടിയേറ്റുമരിച്ച കുഞ്ഞാലിയുടെ ജന്മനാട്ടിൽ തുടങ്ങുന്നതാണ് നാടകം. നാടകത്തിൽ കുഞ്ഞാലിയുടെ കൊണ്ടോട്ടിയിലെ ചെറുപ്പകാലം അവതരിപ്പിക്കുന്ന രംഗം. രംഗം 1 (1934) കൊണ്ടോട്ടി പപ്പടത്തെരു. ഇരുവശവും പപ്പടത്തട്ടുകളിൽ ...
Read More »