കോണ്‍ഗ്രസ് പരിപാടിക്കിടെ വാഹനം മാറ്റിക്കൊടുക്കാത്തിനാല് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കോഴിക്കോട് പാലാഴി സ്വദേശിനിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത മാനവസംഗമം പരിപാടിക്കിടെയായിരുന്നു സംഭവം കോഴിക്കോട് പുതിയസ്റ്റാന്റ് പരിസരത്ത് വെച്ചായിരുന്നു സംഭവം. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാനവമഹാസംഗമ റാലിക്കിടെ വാഹനം മാറ്റിക്കൊടുക്കാത്തിനാല് പ്രവര്‍ത്തകര്‍ പ്രകോപിതരാവുകയായിരുന്നുവെന്നാണ് പരാതി. പ്രവര്‍ത്തകര്‍ തന്നെയും ഭര്‍ത്താവിനെയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്തതായും രശ്മി പറയുന്നു. പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുമ്പോഴും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ...
Read More »Home » Tag Archives: congress-rally-kozhikode-police-case