അതീവദുഷ്കരമായ സമകാല രാഷ്ട്രീയസ്ഥിതിയിലും ഗുജറാത്തില്‍ തുടരാന്‍ നിശ്ചയിച്ച പൂര്‍ണ്ണസമയ കലാകാരനാണ് മുഹമ്മദ്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ഇന്ത്യയിലും വിദേശത്തുമായി ഒമ്പത് ഏകാംഗ പ്രദര്‍ശനങ്ങളിലും നാല്‍പ്പത്തിയഞ്ച് സംഘപ്രദര്‍ശനങ്ങളിലും പങ്കെടുത്തു. കേരള ലളിത കലാ അക്കാദമി അവാർഡ്, ബോംബെ ആര്‍ട്ട് സൊസൈറ്റി അവാർഡ്, കല്കത്തയിലെ ഇന്ത്യ ഇന്റര്‍നാഷനല്‍ ആര്‍ട്ട് സെന്റര്‍ അവാർഡ്, ബംഗളുരുവിൽനിന്ന് കേജിരിവാള്‍ മെമ്മോറിയല്‍ അവാർഡ്, മുംബൈയിൽനിന്ന് ബെന്ദ്രേ ഹുസൈന് ഫെല്ലോഷിപ്, കേന്ദ്ര മാനവവിഭവ വകുപ്പിന്റെ ജൂനിയര്‍ ഫെല്ലോവ്ഷിപ് തുടങ്ങിയ ബഹുമതികള്‍ നേടി. വ്യത്യസ്ത മാധ്യമങ്ങളിലുള്ള മുഹമ്മദിന്റെ കലാസൃഷ്ടികള്‍ ദേശീയവും അന്തര്‍ദേശീയവുമായ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ...
Read More »